കൊച്ചി : ഏഴു ദിവസങ്ങൾക്കു ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവനു 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 15നു സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. ശേഷം ഒക്ടോബർ 21വരെ ഈ വിലയിലായിരുന്നു വ്യാപാരം നടന്നത്.
ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണത്തിനു റെക്കോർഡ് വില രേഖപ്പെടുത്തി. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,484.84 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Post Your Comments