Latest NewsKeralaNews

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം : പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയിൽ യുവതിയ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി കാസര്‍കോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ള വോട്ട് ആരോപണം തെറ്റാണ്. ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്‌നത്തിന് കാരണം. രണ്ട് പേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ല. വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടല്ലല്ലോ വരികയെന്നു ഉണ്ണിത്താൻ പ്രതികരിച്ചു.

Also read : ജോളിയുടെ അഭിഭാഷകന്‍ ആളൂരല്ല, വക്കീലുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് ജോളി; ഒടുവില്‍ സൗജന്യ നിയമസഹായം

എന്നാൽ കസ്റ്റഡിയിലെടുത്ത നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല എന്ന് വ്യക്തമായിരുന്നു. അത് പരിശോധിച്ച ശേഷമാണ് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കിയത്. മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. ഇവർ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയിൽ മനസ്സിലായതോടെ നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർക്ക് ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം നബീസയുടെ കുടുംബാംഗങ്ങള്‍ ആരോപണം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button