UAELatest NewsNewsGulf

യുഎഇയില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം : വിനോദസഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ: യുഎഇയില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വിനോദസഞ്ചാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആഫ്രിക്കന്‍ സ്വദേശിയായ 54 കാരനാണ് പരിക്കേറ്റത്. ഇയാളെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ അല്‍ ബദയാര്‍ പ്രദേശത്ത് നിന്ന് എയര്‍ ബലൂണ്‍ പറന്നു പൊങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

Read Also : യുഎഇയില്‍ മലയാളി ഡോക്ടര്‍ ജോലിയ്ക്കിടെ മരിച്ചു

രണ്ടാഴ്ചത്തെ വിനോദയാത്രക്കായി യുഎഇയില്‍ എത്തിയതായിരുന്നു പരിക്കേറ്റ ആഫ്രിക്കന്‍ സ്വദേശി. അപകടം നടക്കുനവ്‌നതിന് തൊട്ട് മുമ്പ് മരുഭൂമിയിലൂടെ സവാരി നടത്തിയിരുന്നു.

അപകടം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ, എയര്‍ബലൂണ്‍ പൊട്ടിത്തെറിച്ചുവെന്ന് ഞങ്ങള്‍ക്ക് സന്ദേശം ലഭിയ്ക്കുന്നത് ഞായറാഴ്ച വൈകീട്ട് 6നായിരുന്നു. ഉടന്‍തന്നെ എമര്‍ജെന്‍സി വാഹനവുമായി ഞങ്ങള്‍ സംഭവസ്ഥലത്തെത്തി. ബലൂണില്‍ കുടുങ്ങി നിന്ന ആഫ്രിയ്ക്കന്‍ പൗരനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കുകയും ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എയര്‍ബലൂണിനുണ്ടായ സാങ്കേതിക പിഴവായിരുന്നു മുകളിലേയ്ക്ക് പറന്നയുടന്‍ പൊട്ടിത്തെറിച്ചത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിയ്ക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. യുഎഇയില്‍ മൂന്നാമത്തെയാണ് ഈ അപകടം. മുമ്പ് ഇത്തരത്തിലുള്ള അപകടത്തില്‍ രണ്ട് ഇന്ത്യന്‍ സ്വദേശികള്‍ മരിച്ചിരുന്നു. രണ്ടാമത്തെ അപകടത്തില്‍ മൂന്ന് അറബ് വനിതകള്‍ക്കും അപകടം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button