മലപ്പുറം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 21) ഉച്ചക്ക് ശേഷംഅവധിയായിരിക്കും. ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (21.10.2019) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also read : രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ് ; ഈ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ശക്തമായ മഴയെ തുടർന്ന് കൊല്ലത്തെ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്‍റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തിൽ കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. സിബിഎസ്‍ഇ, ഐസിഎസി തുടങ്ങി എല്ലാ സിലബസിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച യൂണിവേഴ്സിറ്റി,ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമില്ല. ആലപ്പുഴ ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. തൃശ്ശൂരില്‍ സ്കുളുകള്‍ക്കും അങ്കണവാടികള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. കോളേജുകൾക്ക് അവധിയില്ല.
Post Your Comments