Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത മഴ : മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോട്ടയം : സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്കു മണ്ണിടിഞ്ഞു. മണ്ണു നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ട്.

Read Also : സംസ്ഥാനത്ത് അതിശക്തമായ മഴ : തീവ്രമിന്നലിന് സാധ്യത : ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് അധികൃതര്‍

സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. സൗത്തില്‍നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. സൗത്ത് സ്റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ ശ്രമിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു.

കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. എംജി റോഡില്‍ പല കടകളിലും വെള്ളം കയറി

shortlink

Related Articles

Post Your Comments

Related Articles


Back to top button