എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ) അവധി പ്രഖ്യാപിച്ചിത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണയന്നൂര്‍, കൊച്ചി താലൂക്കുകളിലായിഅഞ്ച് ഇടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നത്. 270 പേരെ ക്യാമ്ബുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
Also read : തോരാത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരെടുത്തിരിക്കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ
ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് റെയ്ഡ് അലർട്ട് ആയിരിക്കും.
Post Your Comments