Latest NewsNewsIndia

കോപ്പിയടി തടയാൻ തലയിൽ കാർഡ് ബോർഡ് ബോക്സ്; കോളേജിനെതിരെ കടുത്ത നടപടി

ബെംഗളൂരു: കോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് പെട്ടി ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജിനെതിരെ നടപടി. അടുത്ത അധ്യയന വർഷം മുതൽ കോളേജ് അടച്ചുപൂട്ടാൻ കലക്ടർ നിർദേശിച്ചു. വിദ്യാർഥികൾക്കു മറ്റു കോളജുകളിൽ അവസരം ഒരുക്കും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിന് അടിസ്ഥാന സൗകര്യമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Read also: സംസ്ഥാനത്ത് അതിശക്തമായ മഴ : തീവ്രമിന്നലിന് സാധ്യത : ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് അധികൃതര്‍

കോപ്പിയടി തടയാൻ വേണ്ടി എന്നാണ് കോളേജ് അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. രണ്ടുവരി ക്ഷമാപണ കത്തിൽ ചൈനയിലും ജപ്പാനിലും ഇത്തരത്തിൽ പരീക്ഷ എഴുതിക്കാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button