Latest NewsUAENewsGulf

യു.എ.ഇയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ തീവ്രത 5.1

ദുബായ്• ദക്ഷിണ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു. യുഎഇ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.58 നാണ് ചലനം അനുഭവപ്പെട്ടത്.

ദുബായ്, അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

ഭൂചലനത്തിന്റെ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഉടൻ തന്നെ ഈ വാർത്ത എൻ‌സി‌എം‌എസ് സ്ഥിരീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button