
കൊച്ചി : കൊച്ചിയെ മഴയില്‍ മുക്കിയത് മിന്നല്‍ പ്രളയമെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണ് കൊച്ചിയില്‍ ലഭിച്ചത്. തിങ്കള്‍ രാവിലെ എട്ടു മണിവരെ 24 മണിക്കൂറിനിടയില്‍ രാജ്യത്തു തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴയാണ് എറണാകുളം സൗത്തില്‍ ലഭിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടുത്തെ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴമാപിനിയില്‍ ഏകദേശം 200 മില്ലീമീറ്റര്‍ മഴ (20 സെന്റീമീറ്റര്‍) പെയ്തിറങ്ങിയതാണു മെട്രോ നഗരത്തെ ഒരൊറ്റ ജലനിരപ്പിനടിയിലാക്കിയത്. ചെളിയും പ്ലാസ്റ്റിക്കും മാലിന്യവും കുളവാഴയും നിര്‍മാണത്തിനിടെ ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കളും കൊണ്ടു നിറഞ്ഞു കിടക്കുകയാണ് എറണാകുളത്തെ മിക്ക തോടുകളും ഉള്‍നാടന്‍ ജലപാതകളും.
Read More : ജാഗ്രത പാലിക്കണം; ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം
എറണാകുളം സൗത്ത് സ്റ്റേഷനിലും വൈറ്റിലയിലും എംജി റോഡിലും മേനക ഭാഗത്തും ഉള്‍പ്പെടെ ഇതു വരെ കാണാത്ത വെള്ളക്കെട്ടിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. ഇന്നു രാവിലെ 8 വരെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ 16 സെന്റിമീറ്റര്‍ മഴ ലഭിച്ചു. സമീപ നഗരമായ വൈക്കത്ത് 19 സെന്റിമീറ്ററും ആലപ്പുഴയില്‍ 17 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. എന്നാല്‍ സിയാല്‍ ഉള്‍പ്പെടുന്ന നെടുമ്പാശേരിയില്‍ 3 സെന്റിമീറ്റര്‍ മാത്രമാണ് മഴ പെയ്തത്.
Post Your Comments