Latest NewsKeralaNews

പ്രവാസി വ്യവസായിയുടെ ദുരൂഹമരണം : മരണത്തിനു കാരണക്കാരായവരെന്ന് സംശയിക്കുന്ന രണ്ടാം ഭാര്യയും അവരുടെ മകനും മരിച്ച നിലയില്‍

ന്യൂഡല്‍ഹി: പ്രവാസി വ്യവസായിയുടെ മരണത്തിനു കാരണക്കാരായവരെന്ന് സംശയിക്കുന്ന രണ്ടാം ഭാര്യയും അവരുടെ മകനും മരിച്ച നിലയില്‍. ഡല്‍ഹിയിലാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകന്‍ അലന്‍ സ്റ്റാന്‍ലിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രവാസി വ്യവസായിയുടെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹി പീതംപുരയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മകന്‍ അലന്‍ സ്റ്റാന്‍ലിയുടെ മൃതദേഹം. ഡല്‍ഹി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് അലന്‍.

2018 ഡിസംബര്‍ 31ന് പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വില്‍സണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്റെ നിഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലെ മകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലിസി കോടതിയെ സമീപിച്ചെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടര്‍ന്നു.

കൂടത്തായി സംഭവത്തിന് ശേഷം ജോണിന്റെ മരണം സമാന രീതിയിലാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button