
കൃഷ്ണ: ഇരട്ടകളായ നവജാതശിശുക്കളില്‍ ഒരാളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണയിലാണ് സംഭവം.ചിന അവുതപള്ളി സ്വദേശിയായ രാജേഷാണ് പിടിയിലായത്. ഒക്ടോബര്‍ 10നാണ് രാജേഷിന്റെ ഭാര്യ രജിത ഇരട്ട പെണ്‍കുട്ടികളെ പ്രസവിച്ചത്. എന്നാല്‍ പെണ്‍കുട്ടികളാണെന്ന് അറിഞ്ഞതോടെ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ രാജേഷ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇതിനെതിരെ ബന്ധുക്കൾ പ്രതികരിക്കുകയും ആശുപത്രിയിൽ സംഘർഷം ഉണ്ടാകുകയും ചെയ്‌തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുയായിരുന്നു. പോലീസെത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞിന്റെ വില്‍പ്പനയെക്കുറിച്ച് അറിയുന്നത്. തുടർന്ന് രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments