തിരൂര്‍: ഏറെ പ്രമാദമായ തൃശ്ശൂര്‍ ജില്ലയിലെതൊഴിയൂരിലെ ആര്‍.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തിരൂര്‍ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.ചെറുതുരുത്തി പള്ളം സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ സുലൈമാനാണ് പിടിയിലായത്. ജം-ഇയത്തുല്‍ ഇസ്ഹാനിയ എന്ന സംഘടനയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു. സുനിലിനെ വെട്ടിക്കൊന്നതിലും വീട്ടുകാരെ അക്രമച്ചതുംപ്രതികള്‍ തന്നോട് പറഞ്ഞതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി
ഈ കേസ്സില്‍ ഇതിനകം മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ജം-ഇയത്തുല്‍ ഇസ്ഹാനിയഎന്ന തീവ്രവാദ സംഘടന പ്രവര്‍ത്തകരാണ് ഇവര്‍. 1993-94 കാലത്തെ നിരവധി മോട്ടോര്‍ വാഹന കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. ജം-ഇയത്തുല്‍ ഇസ്ഹാനിയ നേതാവായ സെയ്തലവിഅന്‍വരിയോടൊപ്പം പുരാവസ്തു മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.25 വര്‍ഷം മുമ്പ് നടന്ന തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് ആദ്യം പിടികൂടിയത്.
വിചാരണ കോടതി സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും നാല് വര്‍ഷത്തോളം ഇവര്‍ തടവില്‍ കഴിയുകയും ചെയ്തിരുന്നു.ഇതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടന്ന പുനഃരന്വേഷണത്തില്‍ ജം-ഇയത്തുല്‍ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസിലെ മുഖ്യ പ്രതിയെ അടക്കം 25 വര്‍ഷത്തിന് ശേഷം പിടികൂടിയിരുന്നു.
Post Your Comments