കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയ്ക്ക് തുടർച്ചയായ നാലാം ദിവസവും മാറ്റമില്ല. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണ വില വർദ്ധിച്ചത്. പവന് 280 രൂപയും , ഗ്രാമിന് 35 രൂപയും കൂടിയാണ് ഈ വിലയിലേക്ക് എത്തിയത്.
Also read :പുതിയ 1000 രൂപ നോട്ട് പുറത്തിറക്കിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയിതാണ്
28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമായിരുന്നു ഇതിനു മുന്‍പുള്ള ദിവസങ്ങളിലെ വ്യാപാരം. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വില. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമെത്തിയിരുന്നു.
Also read : തുലാവര്‍ഷം കനക്കുന്നു, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില.
Post Your Comments