പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഓട്‌സ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു ദഹനം എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ദിവസം തുടങ്ങുമ്പോള്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കഴിക്കാം. നാരങ്ങിലുള്ള ആന്റി ഓക്‌സിഡെന്‍ഡസ് പ്രതിരോധശേഷിക്കും ത്വക്കിലെ ഈര്‍പ്പം നിലനിറുത്താനും ശരീരത്തിലെ അഴുക്കുകളെ പുറംതള്ളാനും സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക. ദിവസം എട്ടു ഗ്ലാസു വെള്ളമെങ്കിലും കുടിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കുക. അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗമാണ്. ഇതു അമിത കലോറി ഇല്ലാതാക്കാനും ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ഇതു സഹായിക്കുന്നു. കഴിയുമെങ്കില്‍ ഫ്രൂട്ട് ഡയറ്റ് നോക്കുക. ആഴ്ചയില്‍ രണ്ടു ദിവസം ഫ്രൂട്ട്‌സുമാത്രം കഴിക്കുന്ന രീതിയാണിത്. വയറു ശുദ്ധമാകാനും ഇതു സഹായിക്കുന്നു. നല്ല ഉറക്കം അമിതഭാരത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ ഉറങ്ങാനും ശ്രദ്ധിക്കുക.
Post Your Comments