ബെൽജിയം : യൂറോപ്യന്‍ ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ സെമിയിൽ കടന്ന് ആന്‍ഡി മറെ. റോമേനിയയുടെ മാരിയസ് കോപ്പിലിനെ മൂന്നു സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെമിയില്‍ പ്രവേശിച്ചത്. നിലവില്‍ ലോക റാങ്കിങ്ങില്‍ 243 ആം സ്ഥാനത്തുള്ള ആന്‍ഡി മറെ 2017 ഫ്രഞ്ച് ഓപ്പണിന് ശേഷം ആദ്യമായാണ് ഒരു ടൂർണമെന്റിലെ സെമിയിൽ കടക്കുന്നത്. സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ ഉഗോ ഹംബര്‍ട്ടുമായാണ് മറെ ഏറ്റുമുട്ടുക. സ്‌കോര്‍ 6-3, 6-7, 6-4.
Mighty @andy_murray ?? advances to semifinals! ✨
The Brit win 6-3 6-7 6-4 over @MariusCopil ?? and will play against Pella or Humbert in the next round. #EuropeanOpen2019 ?? pic.twitter.com/BOj85BVjam
— European Open (@EuroTennisOpen) October 18, 2019
മൂന്നുതവണ കിരീടം സ്വന്തമാക്കിയ സ്വിസ് താരം സ്റ്റാന്‍ വാവറിങ്ക ഫ്രാന്‍സിന്റെ ഗില്‍സ് സിമോണിനെ തോൽപ്പിച്ച് സെമിയിൽ പ്രവേശിച്ചു. 6-3, 6-7, 6-2. ഈ വര്‍ഷം യുഎസ് ഓപ്പണില്‍ വാവറിങ്കയോട് തോറ്റ 18 -കാരന്‍ ജനിക്ക് സിന്നറും സെമിയിലെത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ വാവറിങ്കയും – ജനിക്ക് സിന്നറും വീണ്ടും ഏറ്റുമുട്ടും.
#Quarterfinals ??@stanwawrinka?? secures a place in the semifinal after beating @GillesSimon84 ?? 6-3 6-7 6-2
?@janniksin ?? pic.twitter.com/alOcw0Ufzk
— European Open (@EuroTennisOpen) October 18, 2019
Also read : നിങ്ങള്‍ക്കറിയാമോ? വ്യായാമത്തിന് മികച്ച സമയം ഇതാണ്
Post Your Comments