ചെന്നൈ: വിമാനത്താവളത്തില്‍ ഒറ്റ ദിവസം നടത്തിയ നാല് വ്യത്യസ്ത പരിശോധനകളിൽ പിടികൂടിയത് 1 കോടി യുഎസ് ഡോളറിലധികം വിലമതിക്കുന്ന സ്വര്‍ണം. ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണ വേട്ട നടന്നത്. 10,000 യാത്രക്കാരെ കസ്റ്റംസ് പരിശോധനക്ക് വിധേയരാക്കി. സംശയാസ്പദമായ രീതിയില്‍ ശ്രീലങ്കയില്‍ നിന്നും ദുബായിയില്‍ നിന്നും എത്തിയ 7 ഇന്ത്യക്കാരുടെ ബാഗുകളിൽ പരിശോധന നടത്തി. മൂന്ന് പരിശോധനകളിൽ 2.6 കിലോ ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് പിടികൂടിയതെന്ന് പത്രക്കുറിപ്പിലൂടെ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
Also read : ഹിമാലയത്തിലെത്തിയ സ്‌റ്റൈല്‍ മന്നന്റെയും സുഹൃത്തിന്റെയും ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സിംഗപ്പൂര്‍ വഴി കൊളംബോയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനില്‍ നിന്നും 10,000 യുഎസ് ഡോളര്‍(ഇന്ത്യന്‍ രൂപയില്‍ ഏകദേശം 7 ലക്ഷം രൂപയോളം വരും) ആണ് കണ്ടെത്തിയത്. അതോടൊപ്പം തന്നെ 81,000 രൂപ വിലമതിക്കുന്ന 5 ലാപ്‌ടോപ്പുകള്‍, 5600 സിഗരറ്റുകള്‍ എന്നിവയും പരിശോധനകളിലൂടെ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments