ബ്രീസേ: അതി ഗാഢമായി ചുവപ്പിനെ പ്രണയിക്കുന്ന ബോസ്നിയൻ യുവതി സോറിക തന്റെയും, ഭർത്താവ് സോറന്റെയും കല്ലറയ്ക്കായി ചുവന്ന ഗ്രാനൈറ്റ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‌തു. ചുവപ്പൻ വനിത സോറിക റെബർനിക്, അന്ത്യവിശ്രമസ്ഥലത്തും ചുവപ്പ് കൂട്ടിനുണ്ടാകുമെന്ന് ഇതോടു കൂടി ഉറപ്പാക്കി. നാലു പതിറ്റാണ്ടിലേറെയായി ചുവപ്പിൽ മുങ്ങി ജീവിക്കുന്ന വനിതയാണ് ഇവർ.
ALSO READ: എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും
ഈ നിറം തനിക്ക് പ്രത്യേക ഊർജവും ശക്തിയും നൽകുന്നുവെന്ന് അറുപത്തേഴുകാരിയായ ഈ സ്കൂൾ അധ്യാപിക പറയുന്നു. ധരിക്കുന്നതു മുഴുവൻ ചുവന്ന വസ്ത്രങ്ങൾ, മുടിക്കു പോലും ചുവന്ന നിറം. വിവാഹം കഴിച്ചത് ചുവന്ന ഗൗൺ ധരിച്ച്. താമസിക്കുന്നത് ചുവന്ന വീട്ടിൽ. പാത്രങ്ങൾക്കും കിടക്കവിരിക്കും ഗൃഹോപകരണങ്ങൾക്കും അലങ്കാര വസ്തുക്കൾക്കും വരെ ചുവന്ന നിറം. എത്ര വിലയേറിയ സമ്മാനവും ചുവപ്പിലല്ലെങ്കിൽ ഇവർ നിരസിക്കും. 17–18 വയസ്സിൽ തുടങ്ങിയതാണ് സോറികയുടെ ചുവപ്പ് പ്രേമം.
Post Your Comments