പതിവായി ഹിമാലയം സന്ദര്‍ശനം നടത്തുന്നയാളാണ് സ്റ്റൈല്‍മന്നന്‍ രജനികാന്ത്. ഓരോ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴും രജനി ഹിമാലയന്‍ തീര്‍ഥാടനം നടത്താറുണ്ട്. ഇപ്പോഴിതാ ഹിറ്റ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ കഴിഞ്ഞയുടന്‍ തന്നെ രജനികാന്ത് ഹിമാലയ തീര്‍ഥാടനം നടത്തി. സുഹൃത്ത് ഹരിക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. മകള്‍ ഐശ്വര്യയും രജനിക്കൊപ്പം ഹിമാലയന്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. താരം സുഹൃത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു.
ഹിമാലയ സാനുക്കളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന മഹാവതാര്‍ ബാബാജിയുടെ അനുയായി ആണ് രജനികാന്ത്. പലപ്പോഴായി രജനികാന്ത് അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് പുറത്തു വരാനുള്ള രജനിയുടെ ചിത്രം, നയന്‍താരയാണ് താരത്തിന്റെ നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നയന്‍സ് -രജനി കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്നത്. ദര്‍ബാറില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം എത്തുന്നത്.
27 വര്‍ഷത്തിന് ശേഷമാണ് രജനി പോലീസ് വേഷത്തില്‍ എത്തുന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. പാണ്ഡ്യനിലാണ് രജനി ഏറ്റവും ഒടുവില്‍ പോലീസ് വേഷത്തിലെത്തിയത്. ദര്‍ബാറില്‍ ആദിത്യ അരുണാചലം എന്നായിരിക്കും രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ദര്‍ബാറിനായി കാത്തിരിക്കുന്നത്.
Post Your Comments