കഠിനമായ വയറുവേദനയും വയറ് ഗര്‍ഭിണിയെ പോലെയും ആയ 20കാരി ആശുപത്രിയിലെത്തി. തുര്‍ക്കി സ്വദേശിനിയായ ജോര്‍ഡാന ജോണ്‍സ് എന്ന ഇരുപതുകാരി ആദ്യം കരുതിയത് ഭക്ഷണം ഒരുപാട് കഴിച്ചതിനാലാണ് തന്റെ വലിയ വയറിന് കാരണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മാതാപിതാക്കള്‍ക്ക് തോന്നിയത് തങ്ങളുടെ മകള്‍ ഗര്‍ഭിണിയാണെന്നാണ്. വയറുവേദന സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് തനിക്ക് എന്തോ രോഗമാണെന്ന് സ്വയം തോന്നിയത്.
തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്. അങ്ങനെ പരിശോധനയില്‍ പരിശോധനയില്‍ ജോര്‍ഡാനയുടെ വയറിനുള്ള നാല് കുഞ്ഞുങ്ങളുടെ വലുപ്പത്തിലുളള സിസ്റ്റ് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ സിസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ജോര്‍ഡാന ആരോഗ്യവതിയാണ്. 50 സി. മീ വീതിയിലുളള 10 കിലോഗ്രാം വലുപ്പമുള്ള സിസ്റ്റ് ആയിരുന്നു വയറിനുള്ളില്‍ ഉണ്ടായിരുന്നത്.
Post Your Comments