Latest NewsSaudi ArabiaNewsGulf

റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്

റിയാദ് : റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് . ആലപ്പുഴ സ്വദേശി ലജനത്ത് വാര്‍ഡില്‍ ഷെറീഫ് ഹൗസില്‍ പരേതനായ ഹംസകുട്ടിയുടെ മകന്‍ സത്താര്‍ സിയാദ് (47) ആണു മരിച്ചത്. റിയാദ് പുതിയ വ്യവസായ മേഖലയിലെ അല്‍മ ഗ്ലാസ് ആന്‍ഡ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി താമസസ്ഥലത്തു നിന്നു പൊള്ളലേറ്റ സിയാദിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മറ്റൊരു സഹപ്രവര്‍ത്തകനും പൊള്ളലേറ്റിട്ടുണ്ട്.

പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ദീര്‍ഘകാലമായി പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20നു നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ഭാര്യ ഷൈലജ, മക്കള്‍: സിയാന (പ്ലസ് ടു വിദ്യാര്‍ഥിനി), സൈറാ (ആറാം ക്ലാസ് വിദ്യാര്‍ഥിനി). കബറടക്കം റിയാദില്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button