
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി. മോശം പ്രകടനം കണക്കിലെടുത്ത് ടെസ്റ്റ്, ട്വന്റി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നാണ് താരത്തെ മാറ്റിയത്.അസര്‍ അലി ആണ് പാകിസ്ഥാന്‍ ടീമിന്‍റെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. ബാബര്‍ അസമാണ് ടി20 ക്യാപ്റ്റൻ. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ പാകിസ്ഥാന് ഒരു മല്‍സരം പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മിസ്ബാ ഉല്‍ ഹഖ് പരിശീലകനായി എത്തിയതിന് ശേഷം വലിയ അഴിച്ചുപണികള്‍ ടീമിൽ നടത്തുകയായിരുന്നു.
Post Your Comments