ദമ്പതികള്‍ക്കിടയിലെ ഇഴയടുപ്പം വര്‍ധിപ്പിക്കുക എന്നതു മാത്രമല്ല സെക്‌സിന്റെ കടമ. സന്താനോല്പാദനം എന്നൊരു ലക്ഷ്യം കൂടി ലൈംഗികബന്ധത്തിനുണ്ട്. ഗര്‍ഭം ധരിക്കാന്‍ വേണ്ടി മാത്രമല്ല മനുഷ്യര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ പൊതുവേ ദമ്പതികള്‍ക്കു താല്‍പര്യം ഉണ്ടാകില്ല. ഇങ്ങനെ സംഭവിച്ചാല്‍ പിന്നീടത് വലിയ മാനസികസംഘര്‍ഷത്തിനു വഴിവയ്ക്കുകയും ചെയ്യും.
ഓറല്‍ സെക്‌സ് പോലെയുള്ള മാര്‍ഗങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതയില്ല. എന്നാല്‍ ബീജം സ്ത്രീയോനിയിലൂടെ മാത്രം ഗര്‍ഭപാത്രത്തിലെത്തിയാലേ സ്ത്രീ ഗര്‍ഭം ധരിക്കൂ എന്നാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്. അല്ലെങ്കില്‍ കൃത്രിമ ഗര്‍ഭധാരണമായിരിക്കണം. എന്നാല്‍ ഇങ്ങനെയല്ലാതെയും ഗര്‍ഭിണിയാകാന്‍ സാധിക്കുമോ?
പ്രിക്കം – ലൈംഗികബന്ധം പൂര്‍ണമല്ലെങ്കില്‍ പോലും ചില അവസരങ്ങളില്‍ പ്രീക്കം എന്ന pre-ejaculate fluid പുരുഷന്റെ ലൈംഗികാവയവത്തില്‍നിന്നു പുറത്തു വരാറുണ്ട്. ഇതില്‍ ബീജത്തിന്റെ ചെറിയ അളവ് ചിലപ്പോള്‍ കണ്ടേക്കാം.
സ്പ്ലാഷ് പ്രഗ്‌നന്‍സി- ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിന് മുന്‍പു സ്ഖലനം സംഭവിച്ചാലും ഗര്‍ഭധാരണത്തിന് അപൂര്‍വസാധ്യതയുണ്ട്.
ആനല്‍ സെക്‌സ് – പൊതുവേ ഈ രീതിയില്‍ ഗര്‍ഭധാരണം സാധ്യമല്ല. പക്ഷേ റെക്ടത്തിന്റെ പരിസരത്തായി സ്ഖലനം നടക്കുമ്പോള്‍ ബീജം യോനിയിലേക്ക് കടക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.
സെക്‌സ് ടോയ് – സെക്‌സ് ടോയ് കൊണ്ട് കളിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പങ്കാളിയുമായി ഒരിക്കല്‍ ഉപയോഗിച്ച ടോയ് കഴുകിയ ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Post Your Comments