ന്യൂഡല്‍ഹി : മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ബവന പ്രദേശത്താണ് പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് – നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
ബവന പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. പൂത് സൊസൈറ്റി സ്റ്റാന്റിന് സമീപം കണ്ടെത്തിയ ബാഗില്‍ മൃതദേഹമാണെന്നായിരുന്നു ലഭിച്ച വിവരമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗൗരവ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിശദമായ പരിശോധനയിലാണ് 30 വയസുള്ള യുവതിയുടേതാണ് മൃതദേഹം എന്ന വിവരം ലഭിക്കുന്നത്. വസ്ത്രം ധരിച്ച നിലയിലാണ് മൃതദേഹം. ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.
അതേസമയം വിശദമായ പരിശോധന ആവശ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹം ആരുടേതാണെന്ന് അറിയാനായി ശ്രമങ്ങള്‍ ആരംഭിച്ചു. പൊലീസ് കേസെടുത്തു.
Post Your Comments