ന്യൂഡല്‍ഹി: രാജ്യത്തെ നൂതന ആശയ സൂചികയിൽ കേരളം ആറാമത്. നീതി ആയോഗ് തയ്യാറാക്കിയ ഇന്ത്യ ഇന്നൊവേഷന് സൂചികയില്‍ 19.58 ആണ് കേരളത്തിന്റെ സ്കോർ. നൂതനാശയങ്ങളും സാങ്കേതികവിദ്യയും ആവിഷ്കരിക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് നീതി ആയോഗ് സൂചിക തയ്യാറാക്കുന്നത്. മെച്ചപ്പെട്ട വ്യാപാരാന്തരീക്ഷത്തില് കേരളം രണ്ടാംസ്ഥാനത്താണ്. അതേസമയം നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിട്ടുനില്ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം നാലാംസ്ഥാനത്താണ്. കര്‍ണാടകമാണ് ഒന്നാംസ്ഥാനത്ത്.
Read also: ടാർസൻ ആയി അഭിനയിച്ച നടന്റെ മകൻ അമ്മയെ കുത്തിക്കൊന്നു , മകനെ പോലീസ് വെടിവെച്ചു കൊന്നു
മികച്ച പ്രോത്സാഹനം നൽകുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. നൂതനാശയങ്ങളും സാങ്കേതികവിദ്യയും ഫലപ്രദമായി നടപ്പാക്കിയതില്‍ ഒന്നാമത് കര്‍ണാടകമാണ്. തമിഴ്നാട് രണ്ടാമതും മഹാരാഷ്ട്ര മൂന്നാമതുമാണ്. കേരളത്തിന് എട്ടാം സ്ഥാനമാണുള്ളത്. മനുഷ്യ മൂലധനത്തിലും മെച്ചപ്പെട്ട വ്യാപാരാന്തരീക്ഷത്തിലും കേരളം രണ്ടാമതാണ്. തമിഴ്നാടാണ് മുന്നില്‍.
Post Your Comments