കാബൂൾ : സ്ഫോടനത്തിൽ 18പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ, ഹസ്ക മെയ്ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ പള്ളിക്കുള്ളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു(ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു 3മണി ) സംഭവമെന്നു എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അൻപതോള പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പള്ളയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നു പ്രവിശ്യാ പോലീസ് വക്താവ് മുബാറസ് അറ്റൽ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments