KeralaLatest NewsNews

കേരളത്തില്‍ സ്വര്‍ണകള്ളക്കടത്ത് കൂടുന്നു : ഈ സാമ്പത്തിക വര്‍ഷം പിടിച്ചെടുത്തത് ഏകദേശം 50 കോടിയുടെ അടുത്തുള്ള സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് കൂടുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വിമാനത്താവളം വഴിയാണ് സ്വര്‍ണകള്ളക്കടത്ത് നടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം സംസ്ഥാനത്ത് നിന്നും 44 കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടിച്ചെടുത്തെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ പറഞ്ഞു. രാജ്യത്ത് പ്രതിവര്‍ഷം നടക്കുന്ന സ്വര്‍ണക്കടത്തില്‍ മൂന്നിലൊന്നും നടക്കുന്നത് കേരളത്തിലാണെന്നും കമ്മീഷണര്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം പ്രത്യേക ഓപ്പറേഷിലൂടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് സുമിത്ത് കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍.

സ്വര്‍ണക്കടത്തകടത്തിയതിന് 175 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷിലൂടെ 123 കിലോ സ്വര്‍ണം സ്റ്റംസ് പിടികൂടിയെന്നും കസ്‌ററംസ് കമ്മീഷണര്‍ പറഞ്ഞു. കള്ളക്കടത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ കടത്തിനെ കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button