![](/wp-content/uploads/2019/10/child-marriage.jpg)
ജയ്പൂര്‍: ശൈശവ വിവാഹത്തില്‍ നിന്നും ആറ് പെണ്‍കുട്ടികളെ രക്ഷിച്ച് ഹോളണ്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി. രാജസ്ഥാനിലാണ് സംഭവം. പുഷ്‌കറിലെ നത് സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നതില്‍ നിന്നുമാണ് ജൈറ എന്ന യുവതി രക്ഷിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക സന്നദ്ധ സംഘടനകളുമായി പ്രവർത്തിച്ചുവരികയാണ് ഇവർ. 24 കാരിയായ ജൈറ സ്ഥിരമായി രാജസ്ഥാന്‍ സന്ദര്‍ശിക്കാറുണ്ട്. ഇതിനിടെയാണ് ശൈശവ വിവാഹത്തെക്കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലെ ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് സംഘടന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുഷ്‌കര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ പൊലീസിനെ അറിയിക്കുകയും വിവരം സത്യമാണെന്ന് അറിഞ്ഞതോടെ പോലീസ് വിവാഹം തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
Post Your Comments