വിഷാദരോഗത്തിലേയ്ക്ക് ഒരു വ്യക്തി എത്തിച്ചേരുന്നതിന് പലതാണ് കാര്യം. വര്‍ത്തമാന ജീവിതത്തില്‍ അനുഭവപ്പെടുന്ന നൈരാശ്യങ്ങള്‍ പലതും ഒരു വ്യക്തിയെ ഉത്കഠാകുലരാക്കുന്നു. സ്വസ്ഥമായ മാനസികാവസ്ഥയും അന്തരീക്ഷവും ഒരു വ്യക്തിയുടെ അവകാശമാണ്. എന്നാല്‍ ദൈനംദിന ജീവിതത്തിലനുഭവപ്പെടുന്ന സംഘര്‍ഷങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഒരു വ്യക്തിയെ ഉത്കണ്ഠാകുലരാക്കും. മനസിന്റെ ഇത്തരം പ്രവര്‍ത്തനത്തെ ബാധിക്കുന്ന പലതരം ഹോര്‍മോണുകളുണ്ട്. ഇതിലൊന്നാണ് മനസ്സും ശരീരവും സന്തോഷാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഉത്പാദിക്കുന്ന ഹോര്‍മോണാണ് സെറോറ്റോനിന്‍. ശരീരത്തിലെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിന് ഈ ഹോര്‍മോണ്‍ വഹിക്കുന്ന പങ്ക് പറഞ്ഞറിക്കാനാകാത്തതാണ്.
സെറോറ്റോനിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഭക്ഷണവസ്തുക്കള്‍ നമുക്ക് പരിചയപ്പെടാം. പ്ലം, മാങ്ങ, പൈനാപ്പിള്‍, കിവി, തുടങ്ങിയ ഭക്ഷണത്തില്‍ സെറോറ്റോനിന്റെ അളവ് വളരെക്കൂടുതലാണ്. കൂടാതെ ടൊമാറ്റോ അവക്കാഡോ എന്നിവയും ഹോര്‍മോണ്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. മത്സ്യഭുക്കുകള്‍ക്ക് സന്തോഷിക്കാം. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമായ സാല്‍മണ്‍ മത്സ്യം, കേരളത്തില്‍ ചൂരയെന്ന പേരിലാണ് പരിചിതം. ഒമേഗ സെരോറ്റോനിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമാണ് നട്‌സുകള്‍. ആല്‍മണ്ട്‌സ്, അണ്ടിപ്പരിപ്പ്, പിസ്ത, വാല്‍നട്‌സ് തുടങ്ങിയവ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഹിക്കുന്ന പങ്ക് അനിര്‍വചനീയമാണ്.
യുഎസിന്റെ റിസേര്‍ച്ച് വിങ്ങ് രണ്ട് വിഭാഗം ആള്‍ക്കാരെ നിരീക്ഷിച്ചതില്‍ എട്ട് ദിവസം തുടര്‍ച്ചയായി വാല്‍നട്‌സ് കഴിച്ചവര്‍ക്ക് മാനസികാവസ്ഥാ വ്യതിയാനങ്ങള്‍ കുറവാണെന്ന് കണ്ടെത്തി. അതിനാല്‍ വിവിധ നട്‌സുകള്‍ തുടര്‍ച്ചയായി കഴിക്കുക.
Post Your Comments