ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തൻ. കാമ്പിനൊപ്പം തന്നെ തണ്ണിമത്തന് കുരുവും തോടുമെല്ലാം ഗുണകരമാണ്. തണ്ണിമത്തന് തോടും കുരുവും തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു പിടി തണ്ണിമത്തന് കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ച ശേഷം കുടിയ്ക്കാം. മൂന്ന് ദിവസം അടുപ്പിച്ച് കുടിച്ച ശേഷം ഒരു ദിവസം ഇടവിട്ട് കുടിയ്ക്കുന്നത് പ്രമേഹത്തെ ഒഴിവാക്കാനുള്ള നല്ലൊരു ഉപാധിയാണ്.
മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിലിനും തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മസൗന്ദര്യത്തിന് ഉത്തമമാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്താനും രക്തക്കുഴലുകൾ ചുരുങ്ങുന്നത് തടയാനും പ്രതിരോധശേഷി നല്‍കാനും തണ്ണിമത്തൻ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന് കഴിയും.
Post Your Comments