ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നതുവഴി നടുവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൈഹീല്‍ഡ് ചെരുപ്പുകളുടെ ഉപയോഗം മൂലം കാല്‍ പാദങ്ങളിലെ എല്ലുകളില്‍ ഭാരം വര്‍ധിക്കുകയും അത് വിട്ടുമാറാത്ത മുട്ടുവേദനയ്ക്കും, നടുവേദനയ്ക്കും കാരണമാകുന്നു. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പ്ലെയിന്‍ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
സ്ഥിരമായി ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എല്ലുകളില്‍ ക്ഷതമുണ്ടാകുകയും സന്ധിവാതത്തിന് കാരണമാകുകയും ചെയ്യുന്നു. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഹൈഹീല്‍ഡ് ചെരുപ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
സ്ഥിരമായി ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെയുള്ളവര്‍ക്കിടയില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ തേയ്മാനം പോലുള്ളവ ഉണ്ടാകുന്നു. സന്ധികള്‍ക്ക് ഉണ്ടാകുന്ന വേദനയും കാലിനുണ്ടാകുന്ന വീക്കവും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്.
Post Your Comments