അജ്മീര്‍: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭിന്നശേഷിക്കാരനായ യുവാവിനെ സഹോദരന് കൊലപ്പെടുത്തി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി.
ജഗ്പോര ഗ്രാമവാസിയും ഭിന്നശേഷിക്കാരനുമായ ദൗ സിംഗിനെയാണ് പണം തട്ടിയെടുക്കാനായി സഹോദരന് കൊലപ്പെടുത്തിയത്. ഇയാളുടെ ഇളയ സഹോദരന് വസീറാണ് അറസ്റ്റിലായത്. അഹമ്മദാബാദില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ദൗ സിംഗിന്റെ രണ്ട് കൈയ്യും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ തലയിലേറ്റ പരിക്കുകള്‍ കൂടി വ്യക്തമായതോടെ ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
സിംഗിന്റെ പേരിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനിയായിരുന്നത് ഇളയ സഹോദരന് വസീറായിരുന്നു. എന്നാല്‍ 28കാരനായ വസീര്‍ ഈയിടെ കുടുംബത്തോട് പിണങ്ങി മറ്റൊരിടത്താണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ അടുത്തെത്തിയ വജീര്‍ ഇവരുമായി വഴക്കിട്ടിരുന്നു. ഈ സമയത്ത് മുറിക്കകത്തായിരുന്ന ദൗ സിംഗ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ പോയ വസീര്‍ ഇയാളെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിച്ച സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ കെട്ടിത്തൂക്കിയ ശേഷം സ്വന്തം ഗ്രാമത്തിലേക്ക് തന്നെ രക്ഷപ്പെടുകയായിരുന്നു.
കുടുംബവുമായി പിണക്കത്തിലായിരുന്നതിനാല്‍ ദൗ സിംഗ് ഇന്‍ഷുറന്‍സ് പോളിസി നോമിനി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള സാധ്യത വസീര്‍ നേരത്തേ മനസിലാക്കിയിരുന്നു. ഇത് തടയാനും പണം തട്ടിയെടുക്കാനുമാണ് സഹോദരനെ കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments