
ഡല്‍ഹി: സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. ഉച്ചയ്ക്ക് 12. 30 ഓടെയായിരുന്നു സംഭവം. ഇയാളെ പിന്നീട് രക്ഷിച്ചു. മൃഗശാല ജീവനക്കാരനാണ് രക്ഷിച്ചത്. ചുറ്റുമതിലിനകത്തേക്ക് ചാടി സിംഹത്തിന് അരികിലെത്തിയ ഇയാള്‍ സിംഹത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു. ബിഹാര്‍ സ്വദേശിയായ രഹാന്‍ ഖാന്‍ എന്ന ഇരുപത്തിയെട്ടുകാരനാണ് ഈ സാഹസം കാണിച്ചത്. ഇയാള്‍ കുറച്ച് സമയം സിംഹത്തിന്റെ മുന്നില്‍ ഇരിക്കുന്നു. സിംഹവും യുവാവും മുഖാമുഖം നില്‍ക്കുന്നു. സിംഹം ഇയാളുടെ അടുത്തുകൂടി നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ജീവനക്കാരന്റെ കൃത്യമായ ഇടപെടലോടെ ഒരു ഉപദ്രവവും കൂടാതെ ഇയാളെ രക്ഷപ്പെടുത്തി. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://youtu.be/zUS5EO53D4k
Post Your Comments