Latest NewsNewsIndia

ജന്മദിനത്തില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് യു.എ.ഇയില്‍ ദാരുണാന്ത്യം: ഞെട്ടലോടെ കുടുംബവും സുഹൃത്തുക്കളും

അബുദാബി•അബുദാബിയില്‍ നിന്നുള്ള മലയാളി പെണ്‍കുട്ടിക്ക് ജന്മദിനത്തിൽ ദാരുണ അന്ത്യം. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനി മഹിമ സൂസൻ ഷാജി ദീർഘനാളത്തെ അസുഖത്തെത്തുടർന്നാണ് മരിച്ചതെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച (ഒക്ടോബർ 15) അവളുടെ പന്ത്രണ്ടാം ജന്മദിനത്തില്‍ അല്‍-ഐനിലെ തവം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മഹിമയുടെ മരണം മരണം കുടുംബത്തെയും സുഹൃത്തുക്കളെയും വല്ലാതെ ഞെട്ടിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ നിന്നുള്ളവരാണ് മഹിമയുടെ കുടുംബം . മഹിമയുടെ പിതാവ് ഷാജി ചാക്കോ ഡാനിയേൽ കഴിഞ്ഞ 20 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു. അമ്മ സൂസനും ഇവിടെ താമസിക്കുന്നു. മൂത്ത സഹോദരി അഞ്ജു അന്ന ഷാജി ഇന്ത്യയിൽ ഉന്നത പഠനം നടത്തുകയാണെന്നും ഒരു ബന്ധു പറഞ്ഞു.

മഹിമയുടെ രോഗത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് മാത്രമേ അറിയൂവെന്ന് ബന്ധു പറഞ്ഞു. വ്യാഴാഴ്ച ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ എംബാമിംഗ് നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച കൊട്ടാരക്കരയ്ക്ക് സമീപം നല്ലിലയിലെ സെന്റ് ജോർജ്ജ് ജേക്കബ് സിറിയൻ ചർച്ച് ഇടവകയില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button