കൊച്ചി : തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകനായ സുനിലിനെ വധിച്ച കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. കൊളത്തൂർ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് യൂസഫലിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്. ജംഇയ്യത്തുൽ ഇഹ്സാനിയ സംഘടനയുടെ നേതാവ് ചാവക്കാട് തിരുവത്ര കറുപ്പംവീട്ടിൽ മൊയ്നു എന്ന മൊയ്നുദ്ദീനെ നേരത്തെ പിടികൂടിയിരുന്നു.
Also red : തൃശൂര്‍ നഗരത്തിന്റെ മുഖഛായ മാറുന്നു : വരുന്നു ശക്തന്‍നഗറില്‍ കൂറ്റന്‍ ആകാശപ്പാലം
1994 ഡിസംബർ നാലിനായിരുന്നു സുനിലിന്റെ കൊലപാതകം നടന്നത്,സഹോദരൻ സുബ്രഹ്മണ്യന്റെ കൈയും ആക്രമികൾ വെട്ടിമാറ്റിയിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് 12 പേരെ അന്ന് പിടികൂടിയിരുന്നു. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പ്രതികൾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ചേകന്നൂർ മൗലവി തിരോധാനക്കേസിൽ അന്വേഷണം നടത്താൻ എസ‌്പിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണസംഘത്തെ നിയോഗിച്ചു. ഈ സംഘത്തിന്റെ അന്വേഷണത്തിലാണ് തൊഴിയൂരിലെ കൊലപാതകം ഉൾപ്പെടെ മധ്യകേരളത്തിൽ നടന്ന എട്ട‌് കൊലപാതകങ്ങളും നടത്തിയത് ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകരാണെന്നും, തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം നേടിയ സംഘം തന്നെയാണ് തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യങ്ങൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോർട്ട‌് പരിശോധിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. അതോടൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്ന നാലു സിപിഎം പ്രവർത്തകരെ പിന്നീട് കുറ്റവിമുക്തരാക്കിയിരുന്നു
Post Your Comments