Latest NewsIndiaNews

കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃതദേഹം വീ​ട്ടു​ട​മ​യു​ടെ വ​സ​തി​യി​ല്‍ മ​റ​വ് ചെ​യ്ത നി​ല​യി​ല്‍

ഗാ​സി​യാ​ബാ​ദ്: ഗാ​സി​യാ​ബാ​ദി​ല്‍ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​ട​മ​യു​ടെ വ​സ​തി​യി​ല്‍ മ​റ​വ് ചെ​യ്ത നി​ല​യി​ല്‍ കണ്ടെത്തി. നി​യ​മ​വി​ദ്യാ​ര്‍​ഥി പ​ങ്ക​ജ് സിം​ഗി​ന്‍റെ (29) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ മു​ന്ന എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഹ​രി​ഓ​മി​ന്‍റെ വീ​ടി​നു​ള്ളി​ല്‍ മ​റ​വ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്. സൈ​ബ​ര്‍ ക​ഫെ ഉ​ട​മ​യാ​യി​രു​ന്ന പ​ങ്ക​ജ് നേ​ര​ത്തെ ഹ​രി​ഓ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ള്‍ ഗി​രി​ധ​ര്‍ എ​ന്‍​ക്ലേ​വി​ല്‍ ത​ന്നെ​യു​ള്ള മ​റ്റൊ​രു വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

Read also: ജാതിസംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് ടിക്കാറാം മീണ

സൈ​ബ​ര്‍ ക​ഫെ ത​ങ്ങ​ള്‍​ക്ക് ചെ​റി​യ തു​ക​യ്ക്കു വി​ല്‍​ക്ക​ണ​മെ​ന്ന് ഹ​രി​ഓ​മും പ​ത്നി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​തി​നാ​യി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും പ​ങ്ക​ജ് സിം​ഗ് മുൻപ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ കാണാതായപ്പോൾ മു​ന്നയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഷാ​ഹി​ബാ​ബാ​ദി​ലെ ഗി​രി​ധ​ര്‍ എ​ന്‍​ക്ലേ​വി​ലു​ള്ള വ​സ​തി​യു​ടെ അ​ടി​ത്ത​റ പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button