ന്യൂ ഡൽഹി : കോൺഗ്രസിന്റെ രാജ്യസഭാ എംപി രാജി വെച്ചു. കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടമുന് ഐപിഎസ് ഓഫീസറായ കെ.സി.രാമമൂര്‍ത്തി രാജി സമർപ്പിച്ചത്. ഉപരാഷ്ട്രപതിയും, രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
Sources: Congress Rajya Sabha MP from Karnataka KC Ramamurthy has submitted his resignation to the Vice President Secretariat, his resignation has been accepted
— ANI (@ANI) October 16, 2019
കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വം കൂടി രാജിവച്ച രാമമൂര്‍ത്തി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോർട്ട്. രാജ്യ പുരോഗതിക്കൊപ്പം നില്‍ക്കാനാണ് രാജിവച്ചത്. ബിജെപിയില്‍ ചേരാനാണ് തന്റെ തീരുമാനമെന്നും ബിജെപി നേതാക്കളെ കണ്ട് അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രാമമൂര്‍ത്തി പ്രതികരിച്ചു.
Post Your Comments