KeralaLatest NewsIndia

ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്‍റെ പിടിയില്‍

എ.ടി.എം കൗണ്ടറുകളില്‍ കാമറ സ്ഥാപിച്ച്‌ പാസ്‌വേഡ് ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം കൈക്കലാക്കുന്നതാണ് സംഘത്തിന്‍റെ രീതി.

കാസര്‍കോട്: വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായി.മീപ്പുഗിരി ആര്‍.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കൂഡ്‌ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശികളായ അബ്ദുല്‍റഹ്മാന്‍, ജംഷീദ്, അബ്ദുല്‍റഫാദ്, യാസിന്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് ഉന്നാവോ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച ആള്‍ട്ടോ കാറും പൊലീസ് പിടികൂടി.

പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ തെളിയിക്കുന്ന നിര്‍ണായക രേഖയാണ് കാണാതായത്

രണ്ട് ലാപ്‌ടോപ്പുകള്‍, രണ്ട് ഒളികാമറകള്‍, 12 എ.ടി.എം കാര്‍ഡുകള്‍, സ്വൈപിംഗ് മെഷീന്‍, ഒരു കാര്‍ഡ് റീഡര്‍, ഒരു മെമ്മറി കാര്‍ഡ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.എ.ടി.എം കൗണ്ടറുകളില്‍ കാമറ സ്ഥാപിച്ച്‌ പാസ്‌വേഡ് ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം കൈക്കലാക്കുന്നതാണ് സംഘത്തിന്‍റെ രീതി. യു.പിയില്‍ പലരുടെയും അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം കവരുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button