ലഖ്‌നൗ: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ സീതാപുരിലെ പിസാവാന്‍ ബ്ലോക്കിലെ ബിച്ചാരിയ പഞ്ചായത്തിലെ സ്‌കൂളിലാണ് സംഭവം. പച്ചക്കറികള്‍ നല്‍കേണ്ട സ്ഥാനത്താണ് മഞ്ഞള്‍ വെള്ളം നല്‍കുന്നത്. കൊച്ചു കുട്ടികള്‍ മഞ്ഞള്‍ വെള്ളത്തോടൊപ്പം ചോറുകഴിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ കുട്ടികള്‍ക്ക് ചോറിനൊപ്പം നല്‍കിയത് മഞ്ഞള്‍ വെള്ളമല്ല സോയാബീന്‍ എന്നാണ് അധികൃതരുടെ വാദം. കുട്ടികള്‍ സോയാബീന്‍ കഴിച്ചതിനു ശേഷം അവശേഷിച്ച സോയാബീന്‍ കറിയാ വീഡിയോയിലുള്ളതെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച ജില്ലാ അധികാരി അഖിലേഷ് തിവാരി പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മേധാവി അജയ് കുമാറിനോട് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
https://twitter.com/ABCNLimited1234/status/1183306752101507072
അടുത്തിടെ യുപിയിലെ തന്നെ മിസാര്‍പുറിലുള്ള സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിയോടൊപ്പം ഉപ്പ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Post Your Comments