കൊച്ചി : പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ തെളിയിക്കുന്ന നിര്‍ണായക രേഖ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായത്. ഈ നോട്ട് ഫയല്‍ പരിഗണിച്ചാണ് പാലം കരാര്‍ കമ്പനിക്ക് പണം അനുവദിക്കാന്‍ മുന്‍ മന്ത്രി ഇബ്രാംഹിം കുഞ്ഞ് ഉത്തരവിട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന രേഖ അന്വേഷണം പുരോഗമിക്കവെ അപ്രത്യക്ഷമാകുകയായിരുന്നു.
പണം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്കയച്ച രേഖയാണിത്. ഇത് പരിഗണിച്ചാണ് ഇബ്രാംഹിംകുഞ്ഞ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
പ്രത്യേക വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഈ രേഖകളില്ലെന്ന് കണ്ടെത്തിയത്. നോട്ട് ഫയല്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പൊതുമരാമത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Post Your Comments