ജയ്പൂർ: മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്കിവന്നിരുന്ന പെന്ഷന് രാജസ്ഥാന് സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. 1975 -1977 കാലത്ത് മിസാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് 20,000 രൂപ പെന്‍ഷനും 4,000 രൂപ മെഡിക്കല്‍ അലവന്സുമാണ് അനുവദിച്ചിരുന്നത്. പെന്ഷന് നിര്‍ത്തലാക്കുന്നതോടെ സർക്കാരിന് 40 കോടി രൂപയാണ് ലഭിക്കാനാകുന്നത്.
Post Your Comments