കോഴിക്കോട്: ചേവായൂർ കിർത്താഡ്‌സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ. എന്നാൽ വാച്ച്മാൻ തന്നെ തടഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുമ്പോൾ മതിലിന്റെ അടുത്ത് നിന്നും ടോർച്ചിന്റെ വെളിച്ചം കണ്ടാണ് താനെത്തിയതെന്നും ചോദിച്ചപ്പോൾ ഫയൽ എടുക്കാൻ വന്നതാണെന്നും ഓഫീസ് മുറിയിലേക്ക് പോകണമെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കിയതായി വാച്ച്മാൻ പറയുന്നു. എന്നാൽ പോലീസ് വന്നതിന് ശേഷം മാത്രമേ അകത്തേക്ക് പോകാൻ കഴിയുകയുള്ളെന്ന് വാച്ച്മാൻ അറിയിച്ചു. ഉദ്യോഗസ്ഥയുടെ മകനും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഇയാൾ അറിയിച്ച പ്രകാരം പോലീസ് സ്ഥലത്തെത്തി.
രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് നിന്ന് ആവശ്യപ്പെട്ട പ്രകാരം ഒരു ഫയൽ എടുക്കാൻ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥ പറഞ്ഞത്. ഫയൽ എടുക്കുന്നതിനിടെ വാച്ച്മാൻ തന്നെ ജോലിക്ക് തടസം വരുത്തിയെന്ന് ആരോപിച്ച് ഇവർ പരാതിയും നൽകി. പരാതിയിൽ കേസെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments