കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താൻ പൊതു ഗതാഗതവാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായി ഹൈക്കോടതി. റോഡുകളെ ശവപ്പറമ്പാക്കാൻ അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് പേരാമ്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാമറയുണ്ടെങ്കിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത കാണിക്കുകയും അതിലൂടെ അപകടങ്ങൾ കുറയ്ക്കാനും കഴിയും. ഇവയിൽ ആഴ്ചകളോളം ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനാകും. അപകടത്തിന്റെ യഥാർഥകാരണവും കുറ്റവാളിയെയും കണ്ടെത്താൻ ഇതുവഴി കഴിയും. ഇൻഷുറൻസ് പരാതികൾ തീർപ്പാക്കാനും ഇത് സഹായിക്കും.
Post Your Comments