![](/wp-content/uploads/2019/05/heart-attack.jpg)
ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉറക്കമില്ലായ്മ, ഇന്നത്തെ കാലത്തെ ഭക്ഷണരീതികള്‍, പുകവലി, മദ്യപാനം എന്നിങ്ങനെ ഉള്ളവയാണ് ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ പുകവലി ഉപേക്ഷിക്കുക. പുകവലിക്കുന്നവരില്‍ നിന്ന് മാറി നില്‍ക്കുക. പുകവലി ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു. മദ്യപാനം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമാകുന്നതും ഹൃദ്രോഗത്തിന് കാരണമാകും.
ഉപ്പിന്റെയും, പഞ്ചസാരയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗത്തെ അകറ്റാനാകും. നിത്യേന ഭക്ഷണക്രമത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, ചീര, ബീറ്ററൂട്ട്, പയര്‍ എന്നിഭക്ഷണങ്ങള്‍ ഹൃദയതിന്റെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റമിന്‍ അടങ്ങിയ ഭക്ഷണരീതികള്‍ ശീലമാക്കുക. ഗോതമ്പ്, ഓട്ട്സ് എന്നിവകൊണ്ടുള്ള ഭക്ഷണരീതികള്‍ ശീലമാക്കുക. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ ഹൃദ്രോഗസാധ്യത കൂട്ടും.
Post Your Comments