എന്ത് കഴിച്ചാലും ഉടനെ വെള്ളം കുടിക്കുന്നതാണ് പൊതുവെ മലയാളികളുടെ രീതി. വെള്ളത്തിന്റെ അളവ് കൂടിയ ഫലവർഗങ്ങൾ കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. തണ്ണിമത്തൻ, മത്തങ്ങ, തയ്ക്കുമ്പളം, വെള്ളരി, ഓറഞ്ച്, പൈനാപ്പിൾ, ഗ്രേപ്ഫ്രൂട്ട്, സ്ട്രോബറി തുടങ്ങിയവ പോലുള്ള ഫലവർഗങ്ങൾ കഴിച്ചാൽ വെള്ളം കുടിക്കരുത്.
Read also: ഭക്ഷണശേഷം ചെയ്യരുതാത്ത കാര്യങ്ങൾ
ഫലവർഗങ്ങൾക്കൊപ്പം വെള്ളം കുടിച്ചാൽ ദഹനപ്രക്രിയ നടക്കേണ്ടതിന് ആവശ്യമായ പിഎച്ച് ലെവലിൽ മാറ്റമുണ്ടാകും. ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. പപ്പായ, മത്തൻ തുടങ്ങിയവയിൽ നാരുകൾ, വെള്ളം എന്നിവയുടെ അളവു കൂടുതലായതിനാല്‍ ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച് ലെവൽ നേർപ്പിക്കും. ഇവ വെറും വയറ്റിൽ കഴിക്കാനും പാടില്ല. ചില സാഹചര്യങ്ങളിൽ ഈ ഭക്ഷണം ദഹിക്കാതെ ശരീരത്തിനു ദോഷകരമാകുകയും ചെയ്യും.
Post Your Comments