കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ . പ്രളയ ദുരന്തത്തില്‍പ്പെട്ട കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യര്‍ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായാണ് ആദിവാസി ഗോത്രമഹാസഭ രംഗത്ത് എത്തിയിരിക്കുന്നത്. . വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കള്‍ക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ മഞ്ജു, അതില്‍നിന്ന് പിന്മാറുകയായിരുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ആരോപിച്ചു.
ആദിവാസി ക്ഷേമത്തിന് മഞ്ജു വാര്യര്‍ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നതായും ഗീതാനന്ദന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് വര്‍ം മുമ്പാണ് മഞ്ജു വാര്യര്‍ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരില്‍ക്കണ്ട അവര്‍ 56 കുടുംബങ്ങള്‍ക്ക് ‘മഞ്ജു വാര്യര്‍ ഫൗണ്ടേഷനിലൂടെ’ വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു.. ഈ പദ്ധതി നടപ്പിലാക്കാന്‍ രണ്ട് കോടിയോളം രൂപ ചെലവു വരും. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടര്‍ന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂര്‍ണമായും തകര്‍ന്നു.മഞ്ജു വാര്യരുടെ പ്രോജക്ട് നിലനില്‍ക്കുന്നതു കൊണ്ടു തന്നെ സര്‍ക്കാറിന്റെ മറ്റ് പദ്ധതികള്‍ കോളനിയില്‍ അനുവദിക്കാനാകില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
ജില്ലാ ഭരണകൂടം അംഗീകരിച്ച പദ്ധതിയായതിനാല്‍ പഞ്ചായത്ത് മെംബര്‍ എം.എ. തോമസ് വയനാട് ജില്ല ലീഗല്‍ അതോറിറ്റിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും മഞ്ജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, രണ്ടു കോടി രൂപയുടെ പ്രോജക്ട് ഏറ്റെടുക്കാനാകില്ലെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് മഞ്ജു വാര്യര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് മറുപടി നല്‍കി. ഇതിനകം മൂന്നരലക്ഷം രൂപ നല്‍കിയതായും മറുപടിയില്‍ പറയുന്നു.
Post Your Comments