ജാര്‍ഖണ്ഡ് : യുവാക്കള്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദേശിച്ച് ഡോക്ടര്‍, യുവാക്കളുടെ ആരോപണത്തിനു പിന്നില്‍ വ്യാജവൈദ്യന്‍മാരെന്ന് സംശയം. ജാര്‍ഖണ്ഡിലാണ് സംഭവം.
ചാത്രയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, വയറുവേദനയുമായി വന്ന പുരുഷന്മാര്‍ക്ക് ഗര്‍ഭാവസ്ഥ പരിശോധന നിര്‍ദ്ദേശിച്ചതായി ആരോപണം. അതേസമയം തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്നാണ് സംഭവുമായി ബന്ധപ്പെട്ട ഡോക്ടര്‍ പറയുന്നത്.
22- കാരനായ ഗോപാല്‍ ഗഞ്ജുവും 26- കാരനായ കാമേശ്വര്‍ ഗഞ്ചുവും പാത്തോളജി ലാബില്‍ എത്തിയ ശേഷമാണ് ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇവര്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞതോടെ സംഭവം വിവാദമായി. ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കുന്നതിനായുള്ള എ.എന്‍.സി പരിശോധനയും ഒപ്പം എച്ച്ഐവി, എച്ച്ബിഎ, എച്ച്സിവി, സിബിസി, എച്ച്എച്ച് പരിശോധനകളും ഡോക്ടര്‍ ഇവര്‍ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. .
അതേസമയം, ഈ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെ പുറത്താക്കാനായി പ്രാദേശിക മുറിവൈദ്യന്‍മാര്‍ നടത്തിയ ഗൂഢാലോചയാണിതെന്ന് ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു. ആരോപണ വിധേയനായ ഡോക്ടര്‍ തനിക്കെതിരെ പറയപ്പെടുന്ന കുറ്റം നിഷേധിക്കുകയും ആശുപത്രി രജിസ്റ്ററില്‍ ഈ പറയപ്പെടുന്ന രണ്ട് പുരുഷന്മാരുടെ ഭാര്യമാരായ അമൃത ദേവി, ദേവന്തി ദേവി എന്നിവരുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് തന്നെ മനഃപൂര്‍വം കുടക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.
Post Your Comments