Latest NewsNewsSex & Relationships

ഇന്ദ്രിയ സുഖത്തിലൂടെ ലൈംഗിക സംതൃപ്തിയിലേക്ക്; സെക്സ് ആസ്വാദകരമാക്കാൻ ചില കാര്യങ്ങൾ

നമ്മുടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ലൈംഗിക ബന്ധത്തിലൂടെ സുഖം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഇരു പങ്കാളികളും ശ്രദ്ധിക്കണം. ലൈംഗിക ബന്ധിലുള്ള ഊര്‍ജം ഇരുവരും ഉള്‍ക്കൊണ്ടുകൊണ്ടു തന്റെ പങ്കാളിയുടെ പ്രധാന ഇന്ദ്രിയങ്ങളായ മണം, സ്പര്‍ശനം, ശ്രവണം, രുചി എന്നിവയ്ക്ക് പരമാവധി സംതൃപ്തി നല്‍കാന്‍ പ്രയത്നിക്കണം.

തന്റെ പങ്കാളിയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചു വേണം ലൈംഗികകേളികളില്‍ ഏര്‍പ്പെടാന്‍. തുറന്ന മനസോടു കൂടി തന്നെ പങ്കാളിക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കുകയാണ് വേണ്ടത്. പങ്കാളിയെ പ്രാപിക്കാനുള്ള അടക്കാനാവാത്ത ആവേശം നിങ്ങളുടെ ലൈംഗിക ബന്ധത്തെ വികാര തീവ്രമാക്കും.

ALSO READ: ഗർഭിണിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി, ഒരാള്‍ അറസ്റ്റില്‍

കിടപ്പറയില്‍ എല്ലാം അറിഞ്ഞ് ചെയ്യുന്ന പങ്കാളിയെയാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്. കാലം ഒരുപാട് മാറിയെങ്കിലും പല സ്ത്രീകളും ഇന്ന് തന്റെ പങ്കാളിയുടെ സന്തോഷത്തിനനുസരിച്ചായിരിക്കും പെരുമാറുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല. അതിനാല്‍ കിടപ്പറയില്‍ പുരുഷന് ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്.

ലൈംഗികമായി ഉത്തേജിപ്പിക്കേണ്ടത്‌ പങ്കാളികളാണെന്നാണ് മിക്കവരുടെയും മിഥ്യാധാരണ. എന്നാല്‍, മനസ്സില്‍ ആശയുടെയും ആവേശത്തിന്റെയും വിത്തുകള്‍ പാകുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തൊക്കെയാണ് തന്നെ ഉത്തേജിപ്പിക്കുന്നതെന്നു സ്വയം തിരിച്ചറിയാതെ ഒരിക്കലും തന്റെ പങ്കാളികളുടെ ചേഷ്ടകള്‍ കൊണ്ട് ലൈംഗികമായി ഉണര്‍വ് ഉണ്ടാകില്ല എന്ന് മനസ്സിലാക്കുക.

ALSO READ: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

ലൈംഗീകവേഴ്ചയില്‍ സ്ത്രീകള്‍ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധന്മാരും വിദഗ്ധകളും തീരാത്ത ഗവേഷണങ്ങളിലാണ്. ചുംബിക്കുന്നതില്‍, സ്തനങ്ങളെ താലോലിക്കുന്നതില്‍ എന്നു തുടങ്ങി ഓറല്‍ സെക്‌സില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് വളരെ വേഗം പുരുഷന്മാര്‍ കടന്നുപോകും. എന്നാല്‍ വളരെ സാവാധാനം ഓരോ ഘട്ടവും പിന്നിടാനാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ബന്ധപ്പെട്ടപ്പോള്‍ വിജയകരമായ, ഏറെ ആസ്വദിച്ച പൊസിഷന്‍ ഉടന്‍ തന്നെ ആവര്‍ത്തിക്കപ്പെടാനല്ല, പുതിയ പരീക്ഷണങ്ങളാണ് സ്ത്രീയും ആഗ്രഹിക്കുന്നത്.

shortlink

Post Your Comments


Back to top button