നിലമ്പൂര്‍ : മാധ്യമപ്രവര്‍ത്തകയെ കയ്യില്‍ കയറിപ്പിടിച്ച് അശ്ലീലചുവയോടെ സംസാരിച്ച സംഭവത്തിലെ കേസിലെ പ്രതിയെ പൊലീസ് വിദേശത്തു നിന്നും നാട്ടിലെത്തിയപ്പോള്‍ പിടികൂടി. ചാലിയാര്‍ പഞ്ചായത്തിലെ ആനപ്പാറ റഹ്മത്തുള്ളയെ(33)യാണ് വിദേശത്ത് നിന്നുവരുന്ന വഴി പോലീസ് കോഴിക്കോട് വിമാനത്താവളത്തില്‍ ഞായറാഴ്ച പിടികൂടിയത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ നാലാംപ്രതിയാണ്. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്.
2016 ഡിസംബര്‍ 25-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കക്കാടംപൊയില്‍ റോഡിലെ എസ് വളവില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകയായ യുവതിയെ സംഘം സദാചാര പൊലീസ് ചമഞ്ഞ് അപമാനിച്ചത്. യുവതിയുടെ കൈക്ക് കയറി പിടിക്കുകയും ൈകയില്‍നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കൈയേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവത്തെത്തുടര്‍ന്ന് യുവതി പോലീസിന്റെ സഹായംതേടുകയായിരുന്നു. ആദ്യം പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാവുകയും ചെയ്തിരുന്നില്ല. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായത്.
Post Your Comments