മുംബൈ•നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ മഹാരാഷ്ട്രയില്‍ 50 ലേറെ ശിവസേന പ്രവര്‍ത്തകര്‍ പാര്‍ടി വിട്ടു സി.പി.എമ്മില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ദഹാനു താലൂക്കിലെ രണ്ട് വലിയ ഗ്രാമങ്ങളായ അംബേസാരി, നാഗസാരി എന്നിവിടങ്ങളിലെ 50 പ്രമുഖ യുവ ആദിവാസി പ്രവർത്തകരാണ് ശിവസേനയിൽ നിന്ന് പുറത്തുപോയി സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.ഐ (എം) സ്ഥാനാർത്ഥി വിനോദ് നിക്കോളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഇവര്‍ അറിയിച്ചു.
പുതിയ അംഗങ്ങനെ സ്വാഗതം ചെയ്യുന്നതിനായി അംബേസാരി ഗ്രാമത്തിൽ സി.പി.ഐ (എം) പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ.അശോക് ധവാലെ, നിക്കോളിലെ മറിയം ധവാലെ എന്നിവർ പ്രസംഗിച്ചു.
ശിവസേന വിട്ട് ചെങ്കൊടി പ്രസ്ഥാനത്തിൽ ചേർന്നവരിൽ സിറ്റിംഗ് പഞ്ചായത്ത് സമിതി അംഗം വിജയ് നംഗ്രെ, നാഗസാരി ഗ്രാമത്തിലെ രണ്ട് മുൻ സർപഞ്ചുകളായ വസന്ത് വാസവ്ല, ധുലുറാം തണ്ടേൽ എന്നിവരും ഗ്രാമങ്ങളിലെ നിരവധി പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഉൾപ്പെടുന്നു.
ദഹാനു സീറ്റിൽ എൻസിപി, കോൺഗ്രസ്, ബഹുജൻ വികാസ് അഗാദി, ലോക് ഭാരതി, കഷ്ടാകരി സംഘതാന എന്നിവരാണ് നിക്കോളിനെ പിന്തുണയ്ക്കുന്നത്.
ഒക്ടോബർ 16 ന് സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയുമായ ബൃന്ദ കാരാട്ട് , തലസാരി, ദഹാനു തഹസിൽ എന്നിവിടങ്ങളിൽ നടക്കുന്ന രണ്ട് വലിയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Post Your Comments