KeralaLatest NewsNews

പേരെടുത്ത് പറയാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ താക്കീത് : ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നിലപാട് പ്രതിഫലിയ്ക്കും

കൊച്ചി: പേരെടുത്ത് പറയാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഓര്‍ത്തഡോക്സ് സഭയുടെ താക്കീത്, ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നിലപാട് പ്രതിഫലിയ്ക്കുമെന്നും സഭ മുന്നറിയിപ്പ് നല്‍കി. തങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്നാണ് ഓര്‍ത്തഡോക്സ് സഭ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. . ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. സഭയുടെ നിലപാട് എന്നതരത്തില്‍ പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയ ഫാ. ഡോ ജോണ്‍സ് എബ്രഹാം കോനാട്ടിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയെ കാലാകാലങ്ങളായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിസ്വാസികള്‍ക്ക് വ്യക്തമായി അറിയാം. അത് അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. . സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്ന തരത്തില്‍ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സഭയുടെ നിലപാടുകള്‍ വിശ്വാസികള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതനുസരിച്ച് അവര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button